നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു
Mar 18, 2024, 09:22 IST
തിരുവനന്തപുരം: വാഹനാ പകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിലാണുള്ളത്.
സ്കൂട്ടറിൽ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അരുന്ധതി നായർക്ക് അപകടം സംഭവിച്ചത്. ചികിത്സക്ക് സഹായം ആവശ്യമാണെന്ന് കാണിച്ച് നടി ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
tRootC1469263">മലയാളം, തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി ശ്രദ്ധിക്കപ്പെടുന്നത്. 2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ചുവടുവെക്കുന്നത്. തമിഴിലൂടെയായിരുന്നു സിനിമ പ്രവേശനം. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്.
.jpg)


