നടി അപര്‍ണ വിനോദ് വിവാഹിതയായി
Wed, 15 Feb 2023

അപര്‍ണയുടെ സിനിമാ അരങ്ങേറ്റം ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന പ്രിയനന്ദനന്‍
നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് വരന്‍. വാലന്‍റൈന്‍സ് ദിനത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു.
അപര്‍ണയുടെ സിനിമാ അരങ്ങേറ്റം ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന പ്രിയനന്ദനന്‍ ചിത്രത്തിലൂടെയായിരുന്നു . ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും വിനയ് ഫോര്‍ട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറില്‍ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു.