സാമൂഹികമാധ്യമങ്ങൾ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി

Actress Aishwarya Lekshmi quits social media
Actress Aishwarya Lekshmi quits social media

സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. സഹായിക്കുമെന്ന് കരുതിയ ഒരുകാര്യം തന്നെ വിഴുങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സിനിമയിൽ നിലനിൽക്കാൻ സാമൂഹിക മാധ്യമങ്ങൾ ആവശ്യമാണെന്ന് താൻ കരുതിയിരുന്നു. എന്നാൽ അത് തന്റെ മൗലികമായ ചിന്തകളെ ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങളെപ്പോലും ബാധിച്ചു. വിസ്മരിക്കപ്പെടാനുള്ള സാധ്യത ഏറ്റെടുത്തുകൊണ്ടാണ് താൻ സാമൂഹികമാധ്യമങ്ങളിൽനിന്ന് പിൻവാങ്ങുന്നതെന്നും നടി വ്യക്തമാക്കി. 

tRootC1469263">


ഐശ്വര്യ ലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ:
ഈ രംഗത്ത് പിടിച്ചുനിൽക്കാൻ സാമൂഹികമാധ്യമങ്ങൾ അത്യാവശ്യമാണെന്ന് ഞാൻ വളരേക്കാലമായി വിശ്വസിച്ചിരുന്നു. ഞാൻ ജോലിചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, കാലത്തിനൊത്ത് സഞ്ചരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി.

എന്നാൽ, നമുക്ക് സഹായമാവുമെന്ന് കരുതിയ ഒന്ന് നേരെ തിരിഞ്ഞ് ഞാൻ അതിന് വേണ്ടി എന്ന അവസ്ഥയിലെത്തിച്ചു. എന്റെ ജോലിയും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽനിന്നും എന്റെ ശ്രദ്ധ തിരിച്ചുവിട്ടു. എന്റെ എല്ലാ മൗലിക ചിന്തകളെയും ഇല്ലാതാക്കി, എന്റെ പദസമ്പത്തിനെയും ഭാഷയെയും ബാധിച്ചു. ഒപ്പം മറ്റെല്ലാ ചെറിയ സന്തോഷങ്ങളെയും ആനന്ദമില്ലാത്തതാക്കി മാറ്റി.

ഒരേ അച്ചിൽ വാർത്തതിൽ ഒരാളാകാനും ഒരു സൂപ്പർനെറ്റിന്റെ ഇഷ്ടങ്ങൾക്കും താത്പ്പര്യങ്ങൾക്കും വഴങ്ങാനും ഞാൻ വിസമ്മതിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിൽ, പാകപ്പെടുത്തലുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ബോധവതിയാകാൻ പോലും എനിക്ക് ഒരുപാട് പരിശീലനം ആവശ്യമായി വന്നിട്ടുണ്ട്. അതിനെ ചെറുക്കാൻ അതിലും കഠിനമായി പരിശീലിച്ചു.

കുറച്ച് കാലത്തിന് ശേഷം എനിക്കുണ്ടാകുന്ന ആദ്യത്തെ മൗലികമായ ചിന്തയാണിത്. വിസ്മരിക്കപ്പെടാനുള്ള ഒരു സാധ്യത ഞാൻ ഇവിടെ ഏറ്റെടുക്കുകയാണ്, ഇന്നത്തെ കാലത്ത് 'ഗ്രാമിൽ' ഇല്ലെങ്കിൽ ഓർമയിലും ഇല്ലല്ലോ.

അതുകൊണ്ട്, എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാൻ ശരിയായ കാര്യം ചെയ്യുന്നു. അവളെ അവളുടെ തനിമയോടെ നിലനിർത്തിക്കൊണ്ട്, ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമാകാൻ ഞാൻ തിരഞ്ഞെടുക്കുന്നു.

ജീവിതത്തിൽ കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമകളും സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ, എനിക്ക് പഴയ രീതിയിൽ സ്‌നേഹം തരൂ.

സന്തോഷത്തോടെ നിങ്ങളുടെ,
ഐശ്വര്യ ലക്ഷ്മി.

Tags