ഗംഭീര പെർഫോമൻസുമായി നടന്മാർ; ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ് ആര് തൂക്കും?

bramayugam trailer
bramayugam trailer

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും.  നിരവധി താരങ്ങളാണ് ​ഗംഭീര പ്രകടനങ്ങളുമായി അവസാന ലാപ്പിൽ മത്സരത്തിലുള്ളത്. ഭ്രമയുഗത്തിലെ ചാത്തനായ മമ്മൂട്ടിയും തലവൻ, അഡിയോസ് അമീഗോ, ലെവൽ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലിയും കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിലൂടെ വിജയരാഘവനും മികച്ച നടനുള്ള മത്സരത്തിൽ മാറ്റുരക്കുന്നുണ്ട്.

tRootC1469263">

2022 ലെ മികച്ച നടനുള്ള അവാർഡ് നൻപകൽ നേരത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. 2023ലെ അവസാന ലാപ്പിൽ കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ആടുജീവിതത്തിലെ നജീബിനായിരുന്നു ആ വർഷം വിജയം.


മികച്ച നടിക്കുള്ള പുരസ്കാരത്തിന് സൂക്ഷ്മദർശിനിയിലെ പ്രകടനത്തിന് നസ്രിയ നസീമും തീയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റിയിലെ പ്രകടനത്തിന് റിമയുമാണ് മത്സരരം​ഗത്തുള്ളത്. കഴിഞ്ഞ വർഷം ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിയായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. എന്തായാലും ജേതാക്കളെ കാത്തിരുന്ന് അറിയാം.

Tags