96 രണ്ടാം ഭാഗത്തിൽ വിജയ് സേതുപതിക്ക് പകരം ആ നടനോ? പ്രതികരണവുമായി സംവിധായകൻ

Will that actor replace Vijay Sethupathi in the second part of '96? Director reacts
Will that actor replace Vijay Sethupathi in the second part of '96? Director reacts

ഹിറ്റ് പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയുടെ സംവിധായകൻ പ്രേംകുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ വിജയ് സേതുപതിക്ക് പകരം പ്രദീപ് രംഗനാഥൻ നായകനായേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇപ്പോൾ സംവിധായകൻ തന്നെ ഇതിൽ വ്യക്തത വരുത്തിയിരിക്കുക‍യാണ്.

tRootC1469263">

ഈ അഭ്യൂഹങ്ങൾ തീർത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദീപ് രംഗനാഥനെ താൻ സമീപിച്ചിരുന്നുവെന്നും എന്നാൽ മറ്റൊരു പ്രോജക്ടിന് വേണ്ടിയാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.'96 രണ്ടാം ഭാഗം അതിന്റ ആദ്യഭാഗത്തിലെ അതേ അഭിനേതാക്കളെ വെച്ച് മാത്രമേ ഒരുക്കാൻ കഴിയൂ. പ്രദീപ് രംഗനാഥനെ സമീപിച്ചത് മറ്റൊരു കഥയ്ക്ക് വേണ്ടിയാണ്. 96-2 മായി ഇതിന് ബന്ധമില്ല. ഇത്തരം വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നത് ദിവസം തോറും കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്' എന്ന് പ്രേംകുമാർ കുറിച്ചു.

പ്രേംകുമാർ സംവിധാനം ചെയ്ത് വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രമാണ് 96. 2018 ൽ റിലീസ് ചെയ്‌തെ ആഗോളതലത്തിൽ 50 കോടിയിലധികം രൂപ നേടിയിരുന്നു. പ്രേംകുമാർ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ഈ ചിത്രം പിന്നീട് 99 എന്ന പേരിൽ കന്നഡയിലേക്കും ജാനു എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു.

Tags