വീണ്ടും ഒഫീഷ്യല്‍ അപ്‌ഡേറ്റുമായി നടന്‍ ഉണ്ണി മുകുന്ദന്‍ ; ഹാക്ക് ചെയ്യപ്പെട്ട തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിക്കവര്‍ ചെയ്‌തെടുത്തതായി താരം

Unni Mukundan resigned from the post of 'Amma' treasurer
Unni Mukundan resigned from the post of 'Amma' treasurer

ഹാക്ക് ചെയ്യപ്പെട്ട തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിക്കവര്‍ ചെയ്‌തെടുത്തതായി നടന്‍ ഉണ്ണിമുകുന്ദന്‍ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം വിവരം അറിയിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി താരം ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

tRootC1469263">

പോസ്റ്റു ചെയ്യപ്പെടുന്നതെല്ലാം ഹാക്കര്‍മാരാണ് ചെയ്യുന്നത്.പോസ്റ്റുകളോടോ സ്‌റ്റോറികളോടോ മറ്റ് സന്ദേശങ്ങളോടോ ആരും പ്രതികരിക്കരുതെന്നുമായിരുന്നു താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. അക്കൗണ്ടുകളില്‍ നിന്നും ലരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നും താരം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് പൂര്‍ണമായും സുരക്ഷിതമാണെന്നും.മെറ്റാ ടീമിന്റെ സമയബന്ധിതമായ നടപടിക്ക് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.ആശങ്കയോടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിങ്ങളുടെ വിശ്വാസത്തിനും ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

Tags