നിനക്ക് നായകനാകാൻ കഴിയില്ല’: നിർമ്മാതാവിൻ്റെ വാക്കുകള്‍ ഓര്‍ത്തെടുത്ത് നടൻ ശിവകാര്‍ത്തികേയൻ
താൻ നടനാകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് നടൻ ശിവകാര്‍ത്തികേയൻ. തിങ്കളാഴ്ച നടന്ന സോൾജിയേഴ്‌സ് ഫാക്ടറിയുടെ നിർമ്മാണ സംരംഭങ്ങളായ സൂപ്പർഹീറോ, നിഞ്ച എന്നിവയുടെ ലോഞ്ചിംഗ് ചടങ്ങിലാണ് നടൻ തൻ്റെ മനസ്സു തുറന്നത്. ചടങ്ങിൽ വെച്ച് നിർമ്മാതാവ് കെ എസ് സിനീഷുമായുള്ള തൻ്റെ ടെലിവിഷൻ കാലഘട്ടം മുതലുള്ള ബന്ധത്തെക്കുറിച്ച് നടൻ സംസാരിച്ചു.
tRootC1469263">“വർഷങ്ങൾക്ക് മുമ്പ് ഞാൻ സിനിഷിൻ്റെ ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോള്‍ സിനിമയിൽ എന്തുകൊണ്ടാണ് കയറാൻ ആഗ്രഹമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ആ സമയത്ത് വേട്ടൈ മന്നനിൽ അസിസ്റ്റൻ്റായും ഒരു ചെറിയ കോമഡി വേഷത്തിലും അഭിനയിച്ചുകൊണ്ടിരുന്നു. ഒരു നായകനാകുക എന്ന ആഗ്രഹമൊന്നും എനിക്കില്ലായിരുന്നു. എന്നിട്ടും ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന്. അപ്പോള്‍ അദ്ദേഹം, ശിവാ, നിനക്ക് എന്തിനാണ് ഈ അനാവശ്യ ആഗ്രഹം?” എനിക്ക് നല്ല കോമിക് സെൻസ് ഉണ്ടെന്ന് തോന്നിയതിനാൽ ഒരു കൊമേഡിയനായി തുടരാൻ അദ്ദേഹം നിർദ്ദേശിച്ചു” ശിവകാര്‍ത്തികേയൻ പറഞ്ഞു.
കൂടാതെ, “എന്നെപ്പോലെ ഒരാൾക്ക് എന്തുകൊണ്ട് നായകനാകാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വിഷയം അവിടെ അവസാനിക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഒരു ഇടവേള കഴിഞ്ഞ് അദ്ദേഹം വീണ്ടും ഉന്നയിച്ചു. കോമഡിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഡാൻസര്‍ സതീഷ് എന്നെക്കാൾ ഹീറോ മെറ്റീരിയലായി കാണപ്പെടുന്നുവെന്ന് പോലും അദ്ദേഹം പറഞ്ഞു.”
“പിന്നീട് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാൻ മറന്നു. വർഷങ്ങൾക്ക് ശേഷം, ഞാൻ ഒരു നായകനായി മാറിയപ്പോൾ, അദ്ദേഹം എന്നെ വീണ്ടും സമീപിച്ചു. താൻ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നില്ലല്ലോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അദ്ദേഹം എന്നെ വിളിച്ചു. ആ സമയത്ത് ഞാൻ മറ്റൊരു ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം അന്ന് പറഞ്ഞതിൽ എനിക്ക് ഇപ്പോഴും വിഷമമുണ്ടെന്ന് കരുതി ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നില്ലെന്ന് സിനിഷ് വിചാരിച്ചു”. ശിവകാര്‍ത്തികേയൻ പറഞ്ഞു.
സൂപ്പർഹീറോയിൽ അർജുൻ ദാസ്, സാൻഡി, തേജു അശ്വിനി എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. വിഘ്നേഷ് വേണുഗോപാലാണ് സംവിധാനം നിര്‍വഹിക്കുന്നത്.
.jpg)

