വാഹനാപകടത്തിൽ നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം
May 5, 2026, 08:49 IST
പത്തനംതിട്ട: വാഹനാപകടത്തിൽ നടൻ സന്തോഷ് നായർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായർ സഞ്ചരിച്ച കാർ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നടന്റെ ജീവൻ രക്ഷിക്കാനായില്ല.നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്.
.jpg)

