നടൻ രാഹുൽ മാധവ് വിവാഹിതനായി

Actor Rahul Madhav


നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. വധൂവരന്മാർക്ക് ആശംസകൾ നേരാനായി സൈജു കുറുപ്പ്, നരെയ്ൻ, ഷാജി കൈലാസ്, നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവരും എത്തിയിരുന്നു.

മലയാളം, തമിഴ്, കന്നട സിനിമകളിലെല്ലാം സജീവമായ രാഹുൽ തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. യുഗം എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെയാണ് മലയാളത്തിലേക്ക് രാഹുലിന് ക്ഷണം ലഭിച്ചത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ രാഹുൽ അരങ്ങേറ്റം കുറിച്ചത്.

വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പ, തനി ഒരുവൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
 

Share this story