താൻ നിരീശ്വരവാദി അല്ലെങ്കിലും ബോധം ഉദിച്ച പ്രായം മുതൽ പള്ളിയിൽ പോകാറില്ല ; നടൻ നിസ്താർ സേട്ട്

nistharsett

 മലയാളികൾക്ക് സുപരിചിതനായ നടൻ നിസ്താർ സേട്ട്, തന്റെ തുറന്നുപറച്ചിലുകൾ കൊണ്ട് വീണ്ടും ശ്രദ്ധനേടുകയാണ്. നാടകവേദികളിൽ നിന്ന് സിനിമയിലേക്കും സീരിയലുകളിലേക്കും എത്തിയ അദ്ദേഹം, ഇപ്പോൾ തന്റെ വ്യക്തിപരമായ നിലപാടുകളും രാഷ്ട്രീയ ചിന്തകളും തുറന്ന് പങ്കുവെക്കുകയാണ്. താൻ ഒരു നിരീശ്വരവാദിയല്ലെങ്കിലും, ബോധം വന്ന പ്രായം മുതൽ പള്ളിയിൽ പോകാറില്ലെന്ന് നിസ്താർ വ്യക്തമാക്കി. ജീവിതത്തിലെ ഒരു ഘട്ടത്തിൽ താൻ നക്സൽ സ്വഭാവത്തിലേക്ക് മാറിയിരുന്നുവെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് നിസ്താർ സേട്ടിന്റെ ഈ വെളിപ്പെടുത്തൽ.
'യുക്തിവാദി എന്നൊന്നും ഞാൻ പറയുന്നില്ല. എനിക്ക് ചുറ്റുമുള്ള വേറെ കുറെ കാര്യങ്ങളുണ്ട്. ഭക്തിയാണോ ഈശ്വരനാണോ വിശ്വാസമാണോ എന്ന് വ്യക്തമായിട്ട് എനി ധാരണയില്ലാത്ത ഒരുപാട് കാര്യങ്ങൾ. അതുകൊണ്ട് തന്നെ അടച്ചു പറയാൻ പറ്റത്തില്ല.നമുക്ക് അറിയാത്ത എന്തോ സംഗതികളുണ്ട്. നമ്മളിപ്പോൾ കാറ്റിനെ കാണുന്നില്ല, അത് നമ്മുടെ ശരീരത്തിൽ സ്പർശിക്കുമ്പോൾ നമുക്ക് അറിയാം കാറ്റാണെന്ന്. അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടാകും ആയിരിക്കാം. അതുകൊണ്ട് ഒന്നും നിഷേധിക്കുന്നില്ല. പൂർണമായിട്ടും ഞാനൊരു നിരീശ്വരവാദി ഒന്നുമല്ല. പക്ഷേ ഒരു പ്രത്യേക ആരാധനാക്രമത്തിന് ഞാൻ നിന്നു കൊടുക്കുന്നില്ല എന്നേ ഉള്ളൂ. ബോധം ഉദിച്ചു വന്നതിനു ശേഷം ഞാൻ പള്ളിയിൽ പോകാറില്ല. കുറവായിട്ട് കാണുന്ന ആളുകൾ ഉണ്ടാകാം.

ഇപ്പോഴും മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ആളാണ് താൻ എന്നും നടൻ പറഞ്ഞു. തിയറി തിയററ്റിക്കലി നമ്മൾ എപ്പോഴും മാറ്റത്തിന് ഒപ്പം നിൽക്കുന്ന ആളുകളാണ്. എപ്പോഴും ലെഫ്റ്റിസ്റ്റ് ആയിരിക്കുകയും ചെയ്യും. ലെഫ്റ്റിസ്റ്റ് ആണ് എന്നല്ല അതിന്റെ അർത്ഥം നമ്മൾ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന ആളാണ് മാറ്റത്തിനെ നമ്മൾ എപ്പോഴും അനുകൂലിക്കുകയും സ്വാഗതം ചെയ്യുന്ന ആളുകളുമാണ്. എല്ലാ പിന്നെ പുതിയ കാര്യങ്ങളെയും നമ്മൾ സ്വീകരിക്കുകയും ചെയ്യും. അന്ന് മനോരമ മാത്രമേ ഉള്ളൂ,

ഒരു ഘട്ടത്തിൽ ഞാൻ ഒരു നക്സൽ സ്വഭാവത്തിലേക്ക് കുറച്ചുകാലം മാറി സഞ്ചരിച്ച ഒരാളാണ് ഞാൻ ഉറച്ചു നിന്നില്ല അതിനകത്ത്. ഭക്തി ഒരു ഘട്ടത്തിൽ എനിക്ക് ഭക്തി ഉണ്ടായിരുന്നു. അതിനു മുന്നേ കൃത്യം പള്ളിയിൽ പോകുന്ന ഒരു അച്ചടക്കത്തിലുള്ള ഒരു ഒരു യാഥാസ്ഥിതിക മുസൽമാനായിരുന്നു ഞാൻ. വായന നമുക്ക് ഉണ്ടാക്കുന്ന മാറ്റം ഉണ്ട്. ഞാൻ ആദ്യം തുടങ്ങുന്നത് അവസാനമാണ് ടോംസിന്റെ കാർട്ടൂൺ ആണ് ഒരു ഏഴ് വയസ്സൊക്കെ ആകുമ്പോൾ വായിച്ച് തുടങ്ങുന്നത്. കാർട്ടൂൺ കഴിഞ്ഞാൽ പിന്നെ പ്രസിദ്ധീകരിക്കുന്ന നോവലിലേക്ക് പോകും, ഇത് വായിച്ചു കഴിയുമ്പോഴത്തേക്ക് അപ്പോഴും തൃപ്തി വരാതെ എംടിയിലേക്കും ആനന്ദിലേക്കും ഒക്കെ പോകും. ഒരു ഘട്ടത്തിൽ അച്ചടക്കമുള്ള യാഥാസ്ഥികനായ ഒരു ദീനിയായ ഒരു മനുഷ്യനായിരുന്നു അത് കുറച്ചു വായന കൂടിയപ്പോഴത്തേക്കും അതിനെല്ലാം ബ്രേക്ക് ചെയ്തു. കമ്മ്യൂണിസം തിളച്ച് കയറി, ഒരുപാട് കാലം സഞ്ചരിച്ചില്ല, പിന്നെ ഒന്നിനും പിടി കൊടുക്കാത ഉള്ള ശിഷ്ടകാലം,' നിസ്താർ പറഞ്ഞു.

Tags