നടന്‍ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകുന്നു?
Sep 14, 2023, 09:08 IST

തെന്നിന്ത്യന്‍ നടന്‍ നാഗചൈതന്യ രണ്ടാമതും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അച്ഛന്‍ നാഗാര്‍ജുന മുന്‍കയ്യെടുത്താണ് നടന്റെ വിവാഹം ആലോചിക്കുന്നത്. ഒരു ബിസിനസ് കുടുംബത്തില്‍ നിന്നായിരിക്കും താരത്തിന്റെ വധു എന്നും റിപ്പോര്‍ട്ടുണ്ട്.
ഔദ്യോഗിക സ്ഥീരണമുണ്ടായിട്ടില്ല എന്നതിനാലും വധു ആരായിരിക്കും എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ ആരാധകരും.
നാഗചൈതന്യയും സാമന്തയും പിരിഞ്ഞത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.