നടൻ മനു വർമയും ഭാര്യ സിന്ധു വർമയും വേർപിരിയുന്നു

manuvarma

 മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടൻ മനു വർമയും ഭാര്യയും നടിയുമായ സിന്ധു വർമയും. എന്നാൽ ഇരുവരും വേർപിരിയുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ മനു വർമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ സിന്ധുവുമായി കഴിഞ്ഞ രണ്ട് വർഷമായി അകന്നു കഴിയുകയാണെന്നും  വിവാഹമോചനക്കേസ് ഇപ്പോൾ  കോടതിയുടെ പരിഗണനയിലാണെന്നും മനുവർമ പറഞ്ഞു. 

tRootC1469263">

25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്.
"ഞാനും ഭാര്യയും ഇപ്പോൾ സെപ്പറേറ്റഡാണ്. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു.

Tags