വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ ; തൃഷയെ പിന്തുണച്ച് കാര്‍ത്തിക് സുബ്ബരാജ്

വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ എന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് .മന്‍സൂര്‍ അലിഖാനെക്കുറിച്ച് ട്വിറ്ററിലാണ് കാര്‍ത്തിക്ക് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാഗമായി മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ അഭിമുഖത്തില്‍ നടി തൃഷയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ തൃഷ തന്നെ രംഗത്ത് വന്നിരുന്നു. അയാളെപ്പോലെ മോശമായ ഒരാളുമായി സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാത്തതില്‍ സന്തോഷമുണ്ടെന്നും, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് ട്വീറ്ററിലൂടെ തൃഷ പറഞ്ഞു.
തൃഷയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് കാര്‍ത്തിക്ക് സുബ്ബരാജ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സംവിധായകരില്‍ ഭൂരിപക്ഷവും നിശബ്ദരായിരിക്കുന്ന ഘട്ടത്തിലാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ പ്രതികരണം വരുന്നതും ശ്രദ്ധേയമാകുന്നതും