ആദ്യകുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന് നടന്‍ ദിലീപന്‍: പിന്നാലെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അതുല്യ

സോഷ്യല്‍ മീഡിയയിലൂടെ താരമായ അതുല്യ പാലക്കലിനു ആരാധകര്‍ ഏറെയാണ്. തമിഴ് നടനും സംവിധായകനുമായ ദിലീപന്‍ പുഗഴെന്ധിയെയാണ് താരം വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അതുല്യയും താനും അച്ഛനമ്മമാരാകാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ഭര്‍ത്താവ് ദിലീപന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ അതുല്യ ഡിലീറ്റ് ചെയ്തു. അതിന്റെ കാരണങ്ങള്‍ തേടുകയാണ് ആരാധകര്‍.
'ഇക്കാര്യം വെളിപ്പെടുത്താനുള്ള ശരിയായ സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു, അതെ ഞാനും ഭാര്യ അതുല്യയും ഫെബ്രുവരിയില്‍ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം. ആറാം മാസമാണിത്. ഞങ്ങളുടെ കുഞ്ഞിനെ കൈകളില്‍ പിടിക്കാനുള്ള കാത്തിരിപ്പിലാണ്', എന്നായിരുന്നു സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രമടക്കമുള്ള ദിലീപന്റെ പോസ്റ്റ്.
ദിലീപന് ഒപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്ത അതുല്യ ഇന്‍സ്റ്റാഗ്രാമിലെ യൂസര്‍ നെയിം അതുല്യ ദിലീപന്‍ എന്നതില്‍ നിന്നും അതുല്യ പാലക്കല്‍ എന്ന് മാറ്റുകയും ചെയ്തു. ഇതാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.