നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

bala

നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരള്‍ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം.

കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.ബാല വളരെ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നാണ് യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പറയുന്നത്. മിനിഞ്ഞാന്നും ബാലയെ കണ്ടിരുന്നു എന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെ ബാലയുമായി സംസാരിച്ചിരുന്നു എന്നും സൂരജ് പാലാക്കാരന്‍ പറയുന്നു.

ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല എന്നും സൂരജ് പാലാക്കാരന്‍ പറയുന്നു. കരള്‍ സംബന്ധമായ രോഗത്തെ കൂടാതെ ഹൃദയത്തിലും പ്രശ്‌നമുണ്ട് എന്നാണ് സൂരജ് പറയുന്നത്. ബാല അബോധാവസ്ഥയിലാണ് ഉള്ളത് എന്നും ഇദ്ദേഹം വിഡിയോയില്‍ പറയുന്നുണ്ട്.
 

Share this story