നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി

google news
ashish

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി 60ാം വയസില്‍ വീണ്ടും വിവാഹിതനായി. അസമില്‍ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുന്‍കാല നടി ശകുന്തള ബറുവയുടെ മകള്‍ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാര്‍ഥിയുടെ ഇപ്പോഴുള്ള ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്‌റ്റോര്‍ നടത്തുകയാണിവര്‍.

ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേര്‍ന്ന് റിസപ്ഷനും നടത്തി. വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേര്‍ത്തു.

Tags