'ആക്‌ഷൻ ഹീറോ ബിജു 2'; ബംഗ്ളാദേശിൽ ചിത്രീകരണം ആരംഭിച്ചു
Mar 10, 2024, 20:00 IST
എബ്രിഡ് ഷൈൻ- നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആക്‌ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ബംഗ്ളാദേശിൽ ആരംഭിച്ചു. ബംഗ്ളാദേശിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ആക്‌ഷൻ ഹീറോ ബിജു 2. ചിത്രത്തിന്റെ ലൊക്കേഷനിൽ നിവിൻ പോളി ജോയിൻ ചെയ്തു.
ബംഗ്ലാദേശ് കൂടാതെ ഗോവയാണ് മറ്റൊരു ലൊക്കേഷൻ.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻപോളി നായകനായ ആക്‌ഷൻ ഹീറോ ബിജു ഒരു പൊലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർത്ഥ കാഴ്ചകളായിരുന്നു. 2016 ഫെബ്രുവരി 4 നായിരുന്നു ആക്‌ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. നിർമ്മാതാവ് എന്ന നിലയിൽ നിവിൻപോളി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ആക്‌ഷൻ ഹീറോ ബിജു. നിവിൻപോളി തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്.
.jpg)


