അവൻ മണ്ടത്തരം കാണിക്കുന്നതാണ്, ശരിക്കും ധ്യാൻ ശ്രീനിവാസൻ അതല്ല ", ചര്‍ച്ചയായി അജു വര്‍ഗീസിന്റെ വാക്കുകള്‍

aju

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകള്‍ക്ക് പുറമേ അഭിമുഖങ്ങളിലൂടെയും എന്റര്‍ടെയ്‍ൻ ചെയ്യിക്കുന്ന താരവുമാണ് ധ്യാൻ ശ്രീനിവാസൻ. ഇന്റര്‍വ്യൂവില്‍ കാണുന്ന ധ്യാനല്ല ശരിയായ ആളെന്ന് തുറന്നുപറയുകയാണ് സുഹൃത്തും നടനുമായ അജു വര്‍ഗീസ്. 

ഇന്റര്‍വ്യൂവില്‍‌ കാണുന്ന ധ്യാൻ അല്ല യഥാര്‍ഥ ജീവിതത്തിലുള്ളത്. ഇന്റര്‍വ്യൂവില്‍ അയാള്‍ കുറച്ചുകൂടി എന്റര്‍ടെയ്‍നര്‍ ആകുന്നതാണ്. പ്രേക്ഷകര്‍ക്ക് ഇഷ്‍ടമായതുകൊണ്ട് മണ്ടൻ കളിച്ചുകൊടുക്കുന്നതാണ്. പക്ഷേ വളരെ ബുദ്ധിയുള്ള പ്രാക്റ്റിക്കല്‍ ആയ വ്യക്തിയാണ് ധ്യാൻ. അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട് അദ്ദേഹത്തിന്. പക്ഷേ പുള്ളി സ്വന്തം കാര്യങ്ങള്‍ നോക്കി പോകുന്ന ഒരു സാധാരണക്കാരനാണ് എന്നും അജു വര്‍ഗീസ് പറയുന്നു.

tRootC1469263">

അജു വര്‍ഗീസ് വേഷമിട്ടതില്‍ ഒടുവില്‍ വന്ന ചിത്രം സര്‍വ്വം മായയാണ്. രൂപേഷ് എന്ന കഥാപാത്രത്തെയാണ് അജു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമായിട്ടുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ അജുവിന്റേത്. അഭിനേതാവെന്ന നിലയില്‍ അജു വര്‍ഗീസിന് ഒരുപാട് വളര്‍ച്ചയുണ്ടായെന്നും സര്‍വ്വം മായയിലെ പ്രകടനം കണ്ട് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Tags