തന്‍റെ മുഖം കണ്ട് ആരും പേടിക്കരുതെന്ന് അഭിരാമി സുരേഷ്

abhi
വീട്ടിലെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിലാണ്

ഗായികയും നടിയുമാണ് അഭിരാമി സുരേഷ്. ​ഗായിക അമൃത സുരേഷിന്റെ അനുജത്തി കൂടിയാണ് അഭിരാമി. സമൂഹമാധ്യമങ്ങളിൽ സജീവമായ അഭിരാമി തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ചുണ്ടുകളുടെ വലുപ്പം വർധിപ്പിച്ച് ഭംഗിയാക്കാൻ ലിപ് ഫില്ലർ ചെയ്തുവെന്ന് പറയുകയാണ് അഭിരാമി.

വീട്ടിലെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിലാണ് ലിപ് ഫില്ലറിന്റെ കാര്യം അഭിരാമി പറയുന്നത്. തന്റെ മുഖം കണ്ട് ആരും പേടിക്കരുതെന്ന് പറഞ്ഞ് കൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്.

മുഖത്തോ ശരീരത്തിലോ കുഴിവോ കുറവുകളോ ഉണ്ടെങ്കിൽ ഇൻജക്‌ഷനിലൂടെ അത് മാറ്റി സാധാരണ രീതിയിൽ ആക്കുന്ന രീതിയാണ് ഫില്ലർ. ഈ ചികിത്സയാണ് തന്റെ ചുണ്ടുകൾക്ക് അഭിരാമി നൽകിയിരിക്കുന്നത്. നിലവിൽ ചികിത്സ നടക്കുക ആണെന്നും അതിന്റേതായ ചില മാറ്റങ്ങൾ മുഖത്തുണ്ടെന്നും അഭിരാമി പറയുന്നു.

Share this story