വൈറല്‍ ജീവിതങ്ങളുടെ പിന്നാമ്പുറങ്ങളുമായി 'അഭിരാമി' ജൂണ്‍ ഏഴിന് തിയേറ്ററുകളില്‍ ​​​​​​​

fdh
fdh


ദേര ഡയറീസിനു ശേഷം മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'അഭിരാമി' ജൂണ്‍ ഏഴിന് തിയേറ്ററുകളില്‍ എത്തുന്നു. വൈറലാകുന്ന ജീവിതങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്ന അന്ത:സംഘര്‍ഷങ്ങളുടെ കഥയാണ് 'അഭിരാമി'. അഭിരാമിയായി ഗായത്രി സുരേഷ് പ്രധാന വേഷമിടുന്ന ചിത്രം ദുബൈയിലാണ് പൂര്‍ണമായും ചിത്രീകരിച്ചത്. 

എം ജെ എസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ഗായത്രിക്കു പുറമേ ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്, അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സായ് പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നഴ്സ് ജോലിയില്‍ സംതൃപ്തയാകുകയും സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി പെട്ടെന്നൊരുനാള്‍ വൈറലാകുന്നതോടെ അവളുടേയും ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് അഭിരാമിയുടെ ക്യാമറ സഞ്ചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് രചന നിര്‍വഹിച്ചത്. പാര്‍ഥന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീന്‍ അസോസിയേറ്റ് ഡയറക്ടറുമായ അഭിരാമിക്കായി ഷിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും സിബു സുകുമാരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 

സാധാരണ കേരളീയ ജീവിതത്തെ യു എ ഇയിലേക്ക് പറിച്ചുനട്ട് ചെയ്യാറുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി യു എ ഇ പശ്ചാതലത്തിലുള്ള മലയാളി ജീവിതങ്ങളെ വരച്ചു കാട്ടാനുള്ള മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്റേയും സംഘത്തിന്റേയും രണ്ടാമത്തെ ശ്രമമാണ് അഭിരാമിയിലൂടെ പുറത്തുവരുന്നത്. പി ആര്‍ ഒ: കാസബ്ളാങ്കാ ഫിലിം ഫാക്ടറി, മഞ്ജു ഗോപിനാഥ്, മുജീബുര്‍റഹ്‌മാന്‍.

Tags