ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ റൈറ്റ്സും പനോരമ സ്റ്റുഡിയോസിന് നല്‍കി ആശിര്‍വാദ് സിനിമാസ്

drishyam 3
drishyam 3

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്വന്തമാക്കിയെന്നാണ് പുതിയ വിവരം

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്വന്തമാക്കിയെന്നാണ് പുതിയ വിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം പങ്കുവെച്ചത്.

tRootC1469263">

എല്ലാ റൈറ്റ്സും പനോരമയ്ക്ക് ആശിര്‍വാദ് സിനിമാസ് നല്‍കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാളം പതിപ്പ് തന്നെ ആദ്യം തിയേറ്ററുകളില്‍ എത്തുമോ അതോ ഹിന്ദി ആയിരിക്കുമോ എത്തുക...എന്നിങ്ങനെ ഒരുപാട് സംശയങ്ങളാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മുന്‍പ് ഒരു ഇന്റര്‍വ്യൂയില്‍ മലയാളം തന്നെയായിരിക്കും ആദ്യം പുറത്തിറങ്ങുക എന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഈ അവകാശങ്ങള്‍ കൈമാറിയ വാര്‍ത്ത വന്നതുമുതല്‍ എല്ലാവരും ആശങ്കയിലാണ്.

Tags