നാല് ദിവസം രാത്രിയും പകലും ഇരുന്ന് തയ്യാറാക്കിയ മുഗള്‍ ബ്രൈഡല്‍ ലെഹങ്ക ;വിവാഹ നിശ്ചയ വസ്ത്രത്തെ കുറിച്ച് ആരതി

arathi
 രണ്ട് ലക്ഷം രൂപയുടെ വസ്ത്രമാണ് നിശ്ചയത്തിന് താന്‍ ധരിച്ചതെന്നാണ് ആരതി പറയുന്നത്. മാത്രമല്ല റോബിന്റെ വസ്ത്രമൊരുക്കിയതിനെ പറ്റിയും മറ്റുമൊക്കെ ആരതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ബിഗ് ബോസ് താരം റോബിന്‍ രാധകൃഷ്ണനും ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.വയലറ്റ് നിറമുള്ള കോസ്റ്റിയൂമാണ് ആരതിയും റോബിനും തിരഞ്ഞെടുത്തത്. എല്ലാത്തിനും പിന്നില്‍ ഫാഷന്‍ ഡിസൈനര്‍ കൂടിയായ ആരതിയാണ്.  തന്‍റെ വിവാഹനിശ്ചയ വസ്ത്രത്തെ കുറിച്ച് വാചാലയായിരിക്കുകയാണ് ആരതി. 

 രണ്ട് ലക്ഷം രൂപയുടെ വസ്ത്രമാണ് നിശ്ചയത്തിന് താന്‍ ധരിച്ചതെന്നാണ് ആരതി പറയുന്നത്. മാത്രമല്ല റോബിന്റെ വസ്ത്രമൊരുക്കിയതിനെ പറ്റിയും മറ്റുമൊക്കെ ആരതി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
റോബിന്റെ ബിഗ് ബോസില്‍ പോയപ്പോള്‍ വസ്ത്രങ്ങള്‍ ചെയ്ത് കൊടുത്ത ചേച്ചി തന്നെയാണ് എന്‍ഗേജ്‌മെന്റിനുള്ള വസ്ത്രം തയ്യാറാക്കിയത്. എന്നാല്‍ അദ്ദേഹത്തിനുള്ള വസ്ത്രത്തിന്റെ പാറ്റേണ്‍ പറഞ്ഞ് കൊടുത്തത് ഞാനാണ്.

 വിവാഹനിശ്ചയത്തിന് രണ്ട് കോസ്റ്റ്യൂം ചെയ്യണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് ആരതി പറയുന്നത്. പക്ഷേ ഒരെണ്ണം ചെയ്യാനേ സാധിച്ചുള്ളു. കാരണം നേരത്തെ കസ്റ്റമേഴ്‌സ് തന്ന വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നു. അവരുടേത് കഴിഞ്ഞിട്ട് എന്റെ തുടങ്ങാമെന്നാണ് കരുതിയത്. ഇതോടെ കുറച്ച് വൈകി പോയി. കേവലം നാല് ദിവസം കൊണ്ടാണ് ഈ വസ്ത്രം തയ്യാറാക്കി എടുത്തതെന്നാണ് ആരതി പറയുന്നത്.

തന്റെ സ്ഥാപനത്തില്‍ തയ്ക്കാനും ഹാന്‍ഡ് വര്‍ക്ക് ചെയ്യാനുമൊക്കെയായി പത്ത് പെര്‍മനന്റ് സ്റ്റാഫുകളുണ്ട്. ബാക്കി ചിലര്‍ പുറത്ത് നിന്നും ഓവര്‍ ടൈമിനായി വരുന്നവരാണ്. അവരൊക്കെ ചേര്‍ന്നാണ് രാത്രിയില്‍ കൂടി ഇരുന്ന് വര്‍ക്ക് മുഴുവനുമാക്കുന്നത്. നാല് ദിവസം രാത്രിയും പകലും കൂടി ഇരുന്നിട്ടാണ് ഈ വസ്ത്രം തയ്യാറാക്കി എടുക്കുന്നത്. വലിയ പ്രത്യേകത ഒന്നുമില്ല, മുഗള്‍ ബ്രൈഡല്‍ ലെഹങ്കയാണ് തന്റെ വിവാഹനിശ്ചയത്തിന്റെ വസ്ത്രം

ഇതിന് രണ്ട് ലക്ഷം രൂപയോളം വില വരും. ഇതിലെ ഓരോ മുത്തുകളും ഹാന്‍ഡ് വര്‍ക്ക് ചെയ്തതാണ്. എന്റെ സ്റ്റാഫുകള്‍ കൈകൊണ്ട് തന്നെ ചെയ്ത് എടുത്തതാണ്. അല്ലാതെ മെറ്റീരിയല്‍ വാങ്ങി സ്റ്റിച്ച് ചെയ്തത് അല്ല. ഇതൊക്കെ അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇതിന് വേണ്ടി ചിലവായ രണ്ട് ലക്ഷം അവരുടെ പ്രതിഫലമായി തന്നെ പോവേണ്ടതാണെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
 

Share this story