ബോക്സ് ഓഫീസിനെ തൂഫാനാക്കി ആമിർ; കുതിപ്പുമായി സിത്താരെ സമീൻ പർ

sithare
sithare

ആമിർ ഖാൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് ആദ്യ പ്രതികരണങ്ങൾ. ബോക്സ് ഓഫീസിൽ രണ്ടാം ദിവസം സിനിമ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന കണക്കുകളാണ് പുറത്തുവരുന്നത്.

tRootC1469263">

പതിയെ തുടങ്ങിയ സിനിമ ആദ്യ ദിനം ബോക്സ് ഓഫീസിൽ നിന്ന് 10.50 കോടി നേടിയെന്നാണ് വിവിധ ബോളിവുഡ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡിലെ ഈ വർഷത്തെ ആറാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്. മികച്ച അഭിപ്രായങ്ങൾ ലഭിച്ചതോടെ സിനിമയ്ക്ക് തിരക്കേറുന്നുണ്ട്. അതേസമയം, രണ്ടാം ദിവസമായ ഇന്ന് കളക്ഷനിൽ വലിയ കുതിപ്പാണ് സിനിമ ഉണ്ടാക്കുന്നത്. പല തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. രണ്ടാം ദിനം ആദ്യ ദിവസത്തേക്കാൾ ഇരട്ടി കളക്ഷൻ സിനിമ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 
 

Tags