ആമിര്‍ ഖാന്‍ തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ഷെയ്ഖുമായി ഉടന്‍ വിവാഹിതനാകാന്‍ പോകുന്നു ; പരിഹസിച്ച് കെ ആര്‍കെ

google news
aamir

നടന്‍ ആമിര്‍ ഖാന്‍ ഇതുവരെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് രണ്ടും വിവാഹമോചനത്തിലെത്തിയിരുന്നു . ഇപ്പോഴിതാ താരം ദംഗല്‍ നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്ത.

ദംഗലില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം ഫാത്തിമയും ആമിറും തമ്മില്‍ നല്ലൊരു ബന്ധമുണ്ടെന്നും അത് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ ആഴത്തിലുള്ളതായി മാറി എന്നുമാണ് ബോളിവുഡില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ വിഷയത്തില്‍ ഇരുവര്‍ക്കുമെതിരെ അധിക്ഷേപ കമന്റുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും സിനിമാ നിരൂപകനുമെല്ലാമായ കെആര്‍കെ. .
'ബ്രേക്കിങ് ന്യൂസ്… ആമിര്‍ ഖാന്‍ തന്റെ മകളുടെ പ്രായമുള്ള ഫാത്തിമ സന ഷെയ്ഖുമായി ഉടന്‍ വിവാഹിതനാകാന്‍ പോകുന്നു. ആമിര്‍ ഖാന്‍ അവരുടെ ദംഗല്‍ എന്ന സിനിമയുടെ സമയം മുതല്‍ സനയുമായി ഡേറ്റിങ് നടത്തുന്നുണ്ട്.
എന്നായിരുന്നു കെആര്‍കെയുടെ ഏറ്റവും പുതിയ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി.

Tags