ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു; ചടങ്ങ് ജൂലൈ അഞ്ചിന് ബാന്ദ്രയില്‍

aamir

150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും.

ബോളിവുഡ് താരം ആമിര്‍ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിര്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. 150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശത്തുനിന്നെത്തുന്ന സുഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടാകും.

ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത്. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. യുവനടന്‍ ജുനൈദ്, ഐറ എന്നിവര്‍ മക്കളാണ്. 2005-ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. 2001-ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരണ്‍ റാവു. സിനിമയുടെ സെറ്റില്‍വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. 2021-ല്‍ വേര്‍പിരിഞ്ഞ ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.

Tags