തീയേറ്ററിൽ വൻ കുതിപ്പുമായി ‘ആട് 3’

Shaji Pappan and his sons set the theater on fire; “Aadu 3” surges at the box office

ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ, അതിന്റെ നിർമ്മാണ ബജറ്റിനെക്കുറിച്ച് നിർമ്മാതാക്കളിൽ ഒരാളായ വിജയ് ബാബു വെളിപ്പെടുത്തി. നിലവിലെ ഗ്രോസ് കളക്ഷന്റെ 70 മുതൽ 75 ശതമാനത്തോളം ചിത്രത്തിന്റെ ബജറ്റ് വരുമെന്നും ബാക്കി കണക്കുകൾ പ്രേക്ഷകർക്ക് തന്നെ കൂട്ടാവുന്നതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ നാല് ദിവസങ്ങൾ കൊണ്ട് ചിത്രം 87 കോടി രൂപയാണ് വാരിക്കൂട്ടിയത്.

 ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി  ‘ആട് 3’. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെക്കാതെ ധൈര്യപൂർവ്വം മുന്നോട്ട് പോയ നിർമ്മാതാക്കളുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബോക്സ് ഓഫീസിലെ ഈ കുതിപ്പ്.

ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ, അതിന്റെ നിർമ്മാണ ബജറ്റിനെക്കുറിച്ച് നിർമ്മാതാക്കളിൽ ഒരാളായ വിജയ് ബാബു വെളിപ്പെടുത്തി. നിലവിലെ ഗ്രോസ് കളക്ഷന്റെ 70 മുതൽ 75 ശതമാനത്തോളം ചിത്രത്തിന്റെ ബജറ്റ് വരുമെന്നും ബാക്കി കണക്കുകൾ പ്രേക്ഷകർക്ക് തന്നെ കൂട്ടാവുന്നതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ നാല് ദിവസങ്ങൾ കൊണ്ട് ചിത്രം 87 കോടി രൂപയാണ് വാരിക്കൂട്ടിയത്.

ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ വിദേശ വിപണികളിലും ചിത്രം വൻ മുന്നേറ്റമാണ് നടത്തുന്നത്. യു.കെ, യു.എസ്.എ, യു.എ.ഇ എന്നിവിടങ്ങളിൽ നൂറിലധികം പുതിയ സ്ക്രീനുകൾ ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങളിലായി കൂടുതൽ പ്രദർശന സൗകര്യങ്ങൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് 48 കോടിയും മൂന്ന് ദിവസം കൊണ്ട് 68 കോടിയും നേടിയ ചിത്രം, വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

Tags