ആട് 3 യുടെ ചിത്രീകരണം പൂർത്തിയായി
Jan 12, 2026, 18:53 IST
ആട് 3 യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് , മിഥുൻ മാനുവൽ തോമസ്സാണ്.
ഫാന്റ്സി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. അമ്പതുകോടിയോളം രൂപയുടെ മുതൽമുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ആട്, ആട്. 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്കു സമ്മാനിക്കുകയെന്ന ആകാംഷയിലാണ് ചലച്ചിത്രലോകം.
.jpg)


