മലയാളത്തില്‍ ഒരു പുതുയുഗം പിറന്നുവെന്ന് സൗബിന്‍ ; ലോകയ്ക്ക് മികച്ച പ്രതികരണം

loka

മലയാളത്തിന്റെ മാര്‍വല്‍ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര'യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പര്‍ഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ 'സണ്ണി' എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാന്റസി ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.


ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൗബിന്‍ ഷാഹിറും സാമന്തയും. മലയാളത്തില്‍ ഒരു പുതുയുഗം പിറന്നു എന്നാണ് സൗബിന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം ലോകയെ കുറിച്ചുള്ള ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് സാമന്ത ചിത്രത്തെ പ്രശംസിച്ചത്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍ഹീറോ ചിത്രമാണ് ലോക. മലയാളത്തിന്റെ മാര്‍വല്‍ എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണെന്നും അഭിപ്രായങ്ങള്‍ വരുന്നു.

Tags