യഥാര്‍ത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവും രാമസിംഹന്റെ പുഴമുതല്‍ പുഴവരെ; കെ സുരേന്ദ്രന്‍

k surendran

യഥാര്‍ത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവും രാമസിംഹന്റെ പുഴമുതല്‍ പുഴവരെ എന്നതില്‍ ഒരു സംശയവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലബാറിലെ മാപ്പിള കലാപത്തിന്റെ യാഥാര്‍ത്ഥ്യം അനവരണം ചെയ്യുന്ന ചലചിത്രമാണ് രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്യുന്ന പുഴ മുതല്‍ പുഴവരെയെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേര്‍ച്ചിത്രമാണെന്നും സുരേന്ദ്രന്‍ കുറിച്ചു

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മലബാറിലെ മാപ്പിള ലഹള. മഹാത്മാഗാന്ധിയും കെ. മാധവന്‍നായരും കെ.കേളപ്പനും അത് തുറന്നുപറഞ്ഞിട്ടുണ്ട്. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേര്‍ച്ചിത്രമാണ്. ഇ. എം എസും ഇടതുചരിത്രകാരന്മാരും വാദ്രകോണ്‍ഗ്രസ്സും ചേര്‍ന്ന് അതിനെ മഹത്തായ സ്വാതന്ത്ര്യസമരമാക്കി മലയാളിക്കു വിളമ്പി. രാമസിംഹന്റെ പുഴമുതല്‍ പുഴവരെ യഥാര്‍ത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവുമെന്നതില്‍ സംശയമില്ല.മാര്‍ച്ച് 3 ന് അഭ്രപാളികളിലെത്തുന്ന ഈ സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു.

Share this story