ആറ് വര്‍ഷത്തെ ഇടവേള ; തിരിച്ചുവരവ് ആഘോഷമാക്കാന്‍ ഭാവന

ആറ് വര്‍ഷമായി മലയാള സിനിമയില്‍ നിന്നും ഭാവന വിട്ടു നില്‍ക്കുക ആയിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഭാവന തിരികെ എത്തി. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും.
മലയാള സിനിമയില്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഭാവനയുടെ തിരിച്ചു വരവ് എന്നതും ശ്രദ്ധേയമാണ്. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലെത്തിയത്. പിന്നാലെ നിരവധി ചിത്രങ്ങള്‍.
തിരിച്ചുവരവില്‍ മറ്റ് രണ്ട് സിനിമകളും ഭാവനയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭദ്രന്‍ സംവിധാനം ചെയ്യുന്നതാണ് ഒരു സിനിമ. 'ഇഒ' (EO) എന്നാണ് ചിത്രത്തിന്റെ പേര്. ഷെയ്ന്‍ നിഗം ആണ് നായകന്‍. ഹണ്ട് എന്ന ചിത്രത്തിലും ഭാവന നായികയായി എത്തുന്നുണ്ട്. അടുത്തിടെ ഷൂട്ടിം?ഗ് പൂര്‍ത്തിയാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസ് ആണ്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. 'ഡോ. കീര്‍ത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.