'നിങ്ങള്‍ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക'; ബത്‌ലഹേമിലെ വീഥികളിലൂടെ നടന്ന് മഞ്ജുവാര്യര്‍

manju

മഞ്ജു വാര്യര്‍ പങ്കുവച്ച പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്. ബത്‌ലഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാം. 'നിങ്ങള്‍ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക', എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിച്ചത്. ഈ വീഡിയോ നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേശും പങ്കുവച്ചിട്ടുണ്ട്. 'മഞ്ജു ഇന്‍ ബത്‌ലഹേം' എന്ന അടിക്കുറിപ്പോടെയാണ് മിഥുന്‍ വീഡിയോ പങ്കുവച്ചത്. 
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. 'സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആമി കുട്ടി, ഡെന്നിസ് എവിടെ, അന്നും ഇന്നും എന്നും ഇഷ്ടം, നിങ്ങളുടെ സന്തോഷം കാണുമ്പോ എപ്പോഴും മനസ്സില്‍ വളരെ സന്തോഷം തോന്നും. എല്ലാം തീര്‍ന്നിടത്തൂന്ന് തുടങ്ങിയ വിജയം കാണുമ്പോളുള്ള സന്തോഷം'എന്നിങ്ങനെ പോകുന്നു കമന്റുകള്‍. 

Share this story