വോള്‍വോ എക്‌സ് സി 90 സ്വന്തമാക്കി ബേസില്‍

fff

മിന്നല്‍ മുരളിയിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ സ്വന്തമാക്കിയിരുന്നു.ഇതിനു പിന്നാലെ പുതിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് ബേസില്‍. 97 ലക്ഷം വിലമതിക്കുന്ന വോള്‍വോ എക്‌സ് സി 90 സ്വന്തമാക്കിയിരിക്കുകയാണ് ബേസില്‍. ഭാര്യ എലിസബത്തിനൊപ്പം ഷോറൂമിലെത്തിയാണ് ബേസില്‍ കാര്‍ സ്വീകരിച്ചത്.

മാധ്യമ പ്രവര്‍ത്തകന്‍ ബൈജു എന്‍ നായരാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. “പ്രിയപ്പെട്ട മിന്നല്‍ ബേസിലിനും എലിസബത്തിനും വോള്‍വോ എക്‌സ് സി 90 യുടെ സുരക്ഷിതത്ത്വത്തില്‍ സുരഭില, മംഗള യാത്ര നേരുന്നു” എന്നാണ് ബൈജു എന്‍ നായര്‍ കുറിച്ചത്. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.

Share this story