ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ ; വിനയ് ഫോര്‍ട്ട്

google news
vinay
ഇന്ദ്രൻസിനോളം  വളരുക  എന്ന് പറയുന്നിടത്താണ്  കാതൽ.  മറ്റേതു  ഉപമയും പ്രയോഗവും  അന്തസാര  ശൂന്യമാണെന്നാണ് വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

സാംസ്കാരിക മന്ത്രി വി. എൻ.വാസവന്‍  നിയമസഭയിൽ  ചലചിത്ര താരം ഇന്ദ്രന്‍സിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ  കൂടുതല്‍ സിനിമാ താരങ്ങള്‍ രംഗത്ത് വന്നു. യുവതാരം വിനയ് ഫോര്‍ട്ടാണ് വിഷയത്തില്‍ ഇന്ദ്രന്‍സിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

 ഇന്ദ്രൻസിനോളം  വളരുക  എന്ന് പറയുന്നിടത്താണ്  കാതൽ.  മറ്റേതു  ഉപമയും പ്രയോഗവും  അന്തസാര  ശൂന്യമാണെന്നാണ് വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

സഹകരണ സംഘം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശം. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും  ഹിമാചലിലെ  സിപിഎമ്മിന്റെ തോൽവിയും ചൂണ്ടിക്കാട്ടിയുള്ള വാദപ്രതിവാദങ്ങൾക്കിടയിലായിരുന്നു ഇത്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നൽകിയതാണ് കോണ്‍ഗ്രസിന്.

 ഇപ്പോള്‍ എവിടെയെത്തി നിൽക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രി പറഞ്ഞത്.

Tags