പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി

vijay
ഒരു മിറര്‍ സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ വിജെഎസ് പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് ചിത്രത്തിലെ വിജയ് സേതുപതി.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് ഭാഷാതിര്‍ത്തികള്‍ മറികടന്ന് എണ്ണമറ്റ ആരാധകരെ സ്വന്തമാക്കിയ അഭിനേതാവാണ് വിജയ് സേതുപതി.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വിജയ് സേതുപതി പങ്കുവച്ച സ്വന്തം ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

ഒരു മിറര്‍ സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ വിജെഎസ് പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് ചിത്രത്തിലെ വിജയ് സേതുപതി.

ശരീരഭാരത്തിന്‍റെ പേരില്‍ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് അദ്ദേഹം. വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്.

Share this story