ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി ഉണ്ണി മുകുന്ദൻ ചിത്രം 'മാളികപ്പുറം' ; ഡിസംബർ 30നു തിയേറ്ററുകളിൽ...

malikapuram

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മലയാള ചിത്രം 'മാളികപ്പുറം'ത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം 2022 ഡിസംബർ 30നു തിയേറ്ററുകളിലെത്തും.

അടുത്തുടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറും 'ഗണപതി തുണയരുളുക' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. അയ്യപ്പ ഭക്തന്റെ വേഷത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്ന ചിത്രം കാണാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകർ. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. അമല പോളിന്റെ 'കടാവാർ'ന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം 'കാവ്യാ ഫിലിം കമ്പനി'യുടെയും 'ആൻ മെഗാ മീഡിയ'യുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം എന്നിവരാണ് മറ്റ് താരങ്ങൾ. അയ്യപ്പനെ കാണാൻ ആഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെൺകുട്ടിയെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നത്.

വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീർ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സഞ്ജയ് പടിയൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. ആൻ മെഗാ മീഡിയയാണ് ഡിസ്ട്രിബൂഷൻ. സ്റ്റണ്ട്സ്- സ്റ്റണ്ട് സിൽവ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ആർട്ട്- സുരേഷ് കൊല്ലം, മേക്ക് അപ്പ്- ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, സൗണ്ട് ഡിസൈൻ- രാജകൃഷ്ണൻ എം.ആർ.

Share this story