ആദ്യവാരം പിന്നിടുന്നതിനുള്ളിൽ 5 കോടി ! ഉണ്ണി മുകുന്ദൻ ചിത്രം 'മാളികപ്പുറം' ക്ലീൻ ബോക്സ് ഓഫീസ് ഹിറ്റ്

malikappuram

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'മാളികപ്പുറം'. ക്ലീൻ യു സർട്ടിഫിക്കറ്റോടെ 2022 ഡിസംബർ 30 നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. ആദ്യവാരം പിന്നിടുന്നതിന് മുന്നെ 5 കോടി കളക്ഷനാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. അയ്യപ്പ ഭക്തന്റെ വേഷത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം 'കാവ്യാ ഫിലിം കമ്പനി'യുടെയും 'ആൻ മെഗാ മീഡിയ'യുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദേവനന്ദ ടൈറ്റിൽ റോൾ കൈകാര്യം ചെയ്ത ചിത്രം അയ്യപ്പനെ കാണാൻ ആഗ്രഹിച്ചിറങ്ങുന്ന ഒരു എട്ട് വയസ്സുകാരി പെൺകുട്ടിയെ ചുറ്റിപറ്റിയുള്ളതാണ്. പിയൂഷ് ഉണ്ണിയെ അവതരിപ്പിച്ച ശ്രീപദാണ് ചിത്രത്തിലെ പ്രധാന ആകർഷണം. സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരാണ് മറ്റ് താരങ്ങൾ. വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീർ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വർമ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നിരിക്കുന്നത്.

കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം: അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട്: സിൽവ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടേർസ്: രജീസ് ആന്റണി, ബിനു ജി നായർ, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ്: ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കോറിയോഗ്രഫി: ഷരീഫ്, സ്റ്റിൽസ്: രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ: നിരൂപ് പിന്റോ, മാനേജർസ്: അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്. പ്രൊമോഷൻ കൺസൾട്ടൻറ്റ്: വിപിൻ കുമാർ.

Share this story