എന്നിലെ നടന്‍ കാത്തിരുന്ന യാത്ര, പ്രതിഭയോടും പ്രതിഭാസത്തോടുമൊപ്പം: ഹരീഷ് പേരടി
Sat, 7 Jan 2023

ലിജോ ജോസ് പെല്ലിശേരിമോഹന്‍ലാല്‍ കോംമ്പോയില്‍ ഒന്നിക്കുന്ന 'മലൈകോട്ടൈ വാലിബന്‍' സിനിമയില്‍ നടന്‍ ഹരീഷ് പേരടിയും. നടന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്നിലെ നടന്‍ കാത്തിരുന്ന യാത്രയാണിത് എന്നാണ് ഹരീഷ് പേരടി ചിത്രത്തില്‍ ഭാഗമാകുന്നതിനെ കുറിച്ച് പറയുന്നത്.
'അതെ. ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടന്‍ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേര്‍ന്നുള്ള യാത്ര. അനുഗ്രഹിക്കുക… മലൈക്കൊട്ടൈ വാലിബന്‍..' എന്നാണ് ഹരീഷ് പേരടി ലിജോയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.