സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കന്നട നടന് നേരെ ചെരിപ്പേറ്

darsan
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

ബംഗളൂരു:  കന്നട നടൻ ദർശന് നേരെ ചെരിപ്പേറ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെയാണ് ദർശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കാഴ്ചക്കാരില്‍ ഒരാൾ നടന് നേരെ ചെരിപ്പെറിഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി
നൽകിയ ഇന്റർവ്യൂവിലാണ് ദർശന്റെ വിവാദ പരാമർശം.

 ഭാഗ്യദേവത എല്ലായ്‌പ്പോഴും വാതിലിൽമുട്ടണമെന്നില്ല. അവൾ മുട്ടുമ്പോൾ അവളെ ബലമായി കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്‌ക്കണം. തുടർന്ന് നഗ്നയാക്കണെമെന്നും അവൾക്ക് വസ്ത്രങ്ങൾ നൽകിയാൽ അവൾ പുറത്തുപോകുമെന്നായിരുന്നു ദർശന്റെ പരാമർശം.

ദർശന്റെ പരാമർശം കടുത്ത സ്ത്രീവിരുദ്ധതയാണ് ഉളവാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ്
രംഗത്തുവന്നത്

 

Share this story