യൂടൂബിൽ മികച്ച പ്രതികരണവുമായി സിംപതറ്റിക്ക് ആരംഭം

Sympathetic Aarambam short film malayalam

കണ്ണൂർ: സിനിമ കനവിൻ്റെ ബാനറിൽ ഹസീബ് നൂർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം സിംപതറ്റിക്ക് ആരംഭം യൂടൂബിൽ റിലീസ് ചെയ്തു. സ്കൂൾ കാല തമാശകളും പ്രണയവും രാഷ്ട്രീയവും പ്രമേയമാക്കിയാണ് സിംപതറ്റിക്ക് ആരംഭം ഒരുക്കിയിരിക്കുന്നത്. 

സഹപാഠിക്ക് ഉപകാരം ചെയ്യാൻ ശ്രമിച്ച് കുടുങ്ങിയ ജിൽജിത്തും കൂട്ടുകാരും നർമ്മത്തിൻ്റെ പുതിയ തലത്തിലേക്കാണ് പ്രേക്ഷരെ കൊണ്ടുപോകുന്നത്. പ്രശസ്ത സംഗീത സംവിധായകൻ സിബു സുകുമാരൻ ഒരുക്കിയ പശ്ചാത്തല സംഗീതത്തോടൊപ്പം ക്യാമറയിലൂടെ ബിബിൻ പകർന്നു നൽകുന്ന മിഴിവാർന്ന ദൃശ്യങ്ങളും മനീഷ് ചെങ്ങളായിയുടെ ദൃശ്യ സംയോജനവും ഷോർട്ട് ഫിലിമിന് ബിഗ് സ്ക്രീൻ പരിവേഷമാണ് നൽകുന്നത്.

സുബിൻ, ഷംന, സെവാഗ്, അനൂപ്, വിസ്മയ തുടങ്ങിയവരാണ് സിംപതറ്റിക്ക് ആരംഭത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 94 പ്ലെഹൗസ് യൂടൂബ് ചാനലിൽ റിലീസ് ചെയ്ത സിംപതറ്റിക്ക് ആരംഭത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Share this story