ഇത്തരം പ്രയോഗങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല ; ജൂഡിനെതിരായ പരാമര്‍ശത്തില്‍ ഖേദമറിയിച്ച് മമ്മൂട്ടി

ജൂഡ് ആന്റണി ഒരുക്കിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ നടത്തിയ പ്രസംഗത്തില്‍ മമ്മൂട്ടി നടത്തിയ പ്രസ്താവന വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി.
'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യം ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ
പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ 'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.