ആ ഗാനം ആലപിക്കുന്നതിന് സിമ്പു പ്രതിഫലം വാങ്ങിയില്ല

simbu

നടന്‍ വിജയിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് വാരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. രണ്ട് ആഴ്ച മുമ്പാണ്  'തീ ഇത് ദളപതി' സോംഗ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ആവേശം തീര്‍ക്കാന്‍ ഒരുങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ സിമ്പുവാണ്. 
'തീ തലപതി'  ഗാനം ആലപിക്കുന്നതിന് സിമ്പു ഒരു പൈസ പോലും പ്രതിഫലം വാങ്ങിയില്ല. വിജയിയോടുള്ള ആരാധനയും സംഗീതസംവിധായകന്‍ എസ് തമനുമായുള്ള സൌഹൃദവുമാണ്   'തീ തലപതി'  ഗാനം ഫ്രീയായി ചെയ്യാന്‍ സിമ്പുവിനെ പ്രേരിപ്പിച്ചത്.
വാരിശ് ഓഡിയോ ലോഞ്ചില്‍ ദളപതി വിജയ് തന്നെയാണ് തന്റെ പ്രസംഗത്തില്‍ ഈ കാര്യം വെളിപ്പെടുത്തിയത്. സിമ്പുവിന്റെ ഗാനം തന്നെ സ്പര്‍ശിച്ചെന്നും വിജയ് ചടങ്ങില്‍ പറഞ്ഞു. തനിക്കുള്ള ആദരസൂചകമായ തീ തലപതി എന്ന ഗാനം ആലപിച്ചതിന് സിമ്പുവിനോട് വിജയ് നന്ദിയും പറഞ്ഞു. 

Share this story