ഈ 13 വർഷം 13 ദിവസം പോലെ കടന്ന് പോയി, വിവാഹവാർഷികം ആഘോഷിച്ച് സജിനും ഷഫ്നയും

കുടുംബപ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവേട്ടന്‍ എന്നാണ് പ്രേക്ഷകരുടെ ഇടയില്‍ സജിന്‍ അറിയപ്പെടുന്ന്.
വിവാഹ വാർഷിക വിശേഷങ്ങളാണ് സജിൻ പുതിയതായി പങ്കുവെക്കുന്നത്. ഒൻപതാം വിവാഹ വാർഷികമാണ് താര ദമ്പതികൾ ആഘോഷിക്കുന്നത്. ഷഫ്നക്ക് ഒപ്പമുള്ള ചിത്രങ്ങളും സജിൻ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ഷഫ്നയും വിവാഹ വാർഷികം ആണെന്നറിയിച്ച് കേക്ക് മുറിക്കുന്ന വീഡിയോയും ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നു.
'പ്രിയന് ഒൻപതാം വിവാഹ വാർഷികാശംസകൾ. നമ്മൾ പരിചയപ്പെട്ടിട്ടും പ്രണയത്തിലായിട്ടും 13 വർഷമായിരിക്കുന്നു. ഈ 13 വർഷം 13 ദിവസം പോലെയാണ് കടന്ന് പോയത്. ജീവിതകാലം മുഴുവൻ നമ്മൾ ഇങ്ങനെത്തന്നെ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നോടൊപ്പം ഞാൻ ഏറെ സന്തോഷവതിയാണ്, അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല' എന്നാണ് ഷഫ്‌ന കുറിച്ചത്.