സൂര്യ-ജ്യോതിക ജോഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്

trsfgh

സൂര്യ-ജ്യോതിക ജോഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോനും ചിത്രത്തിലുണ്ട്. പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കൾ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ സുപ്രധാന വര്‍ഷമാണിത്. അന്യഭാഷയിലേത് ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായെത്തിയ കാപ്പ തിയേറ്റര്‍ റിലീസിന് ശേഷം ഈയടുത്ത് ഒ.ടി.ടിയില്‍ എത്തിയിരുന്നു.

മമ്മൂട്ടി നായകനായെത്തുന്ന കാതല്‍ എന്ന ചിത്രത്തിലാണ് ജ്യോതിക ഒടുവിലായി അഭിനയിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൂര്യ. താരത്തിന്റെ കരിയറിലെ 42-ാം ചിത്രമാണിത്. വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാനിയാണ് നായികയെന്നാണ് വിവരങ്ങള്‍. 

Share this story