പൃഥ്വിരാജ് ചിത്രം 'കാപ്പ' ജനുവരി19ന് ഒടിടി റിലീസ് ചെയ്യും
Thu, 12 Jan 2023

പൃഥ്വിരാജ് നായകനായ ‘കാപ്പ’ ഡിസംബർ അവസാനം തീയറ്ററുകളിലെത്തി . മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 19ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.ഹിറ്റ് ജോഡികളായ ഷാജി കൈലാസിന്റെയും പൃഥ്വിരാജിന്റെയും വെള്ളിത്തിരയിലെ തിരിച്ചുവരവാണ് ഈ ചിത്രം. ‘കാപ്പ 2007-ലെ കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടിനെ കേന്ദ്രീകരിച്ചാണ്.
ആസിഫ് അലി, അപര്‍ണ ബാലമുരളി, ഇന്ദ്രന്‍സ്, അന്ന ബെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുഴുവന്‍ ചിത്രവും തലസ്ഥാന നഗരത്തിലാണ് ചിത്രീകരിച്ചത്. ജി ആര്‍ ഇന്ദുഗോപനാണ് ‘കാപ്പ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.