ഷംനയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറല്‍
Mon, 30 Jan 2023

ഗര്‍ഭകാലത്തെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് നടി ഷംന കാസിം. കഴിഞ്ഞ ദിവസമായിരുന്നു ഷംനയുടെ വളക്കാപ്പ് ചടങ്ങ്. പാരമ്പര്യമനുസരിച്ചുള്ള വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമാ താരങ്ങളും ഷംനയുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തു. മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് ഷംന തിളങ്ങിയത്. ഹെവി ആഭരണങ്ങളും കുപ്പിവളകും ധരിച്ച് സുന്ദരിയായിരിക്കുകയാണ് ഷംന. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിജാന്‍ താരത്തെ സുന്ദരിയാക്കിയതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.