'പത്താന്‍' വിലക്കണം; ഷാറൂഖ് ചിത്രത്തിനെതിരെ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും
Sat, 17 Dec 2022

വിവാദമായ ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരെ ബിജെപി നേതാക്കള്‍ക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന്‍ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.
പത്താന്‍ എന്ന് പേരുള്ള സിനിമയില്‍ സ്ത്രീകള്‍ അല്‍പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.