‘പടവെട്ട്’ സിനിമയിലെ വീഡിയോ ഗാനവും പുറത്തിറങ്ങി

padavettu

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായിരുന്നു പടവെട്ട്. ചിത്രം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. മാലൂർ എന്ന ഗ്രാമത്തിലെ കർഷക ജീവിതത്തിന്‍റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. . ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിദാസ് ആണ്. തീയറ്റർ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

Share this story