‘ഓ മേരി ലൈല’ ചിത്രത്തിലെ ട്രെയ്‌ലർ പുറത്തിറങ്ങി
Sun, 18 Dec 2022

ആന്‍റണി വര്‍ഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’യിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡീസെമ്പാർ 23ന് പ്രദർശനത്തിന് എത്തും. ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.. ഒ മേരി ലൈല ഒരു കോളേജിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ്.
പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് സിനിമ തീയേറ്ററുകളിലെത്തിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം നവാഗതനായ അനുരാജ് ഒ.ബിയാണ് നിര്‍വ്വഹിക്കുന്നത്.ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷമാണ് ആന്‍റണി വര്‍ഗീസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.