'നൻപകൽ നേരത്ത് മയക്കം' ചിത്രത്തിലെ ട്രെയ്‌ലർ പുറത്തിറങ്ങി

ss


ഏറെ കൊട്ടിഘോഷിക്കപ്പെട്ട മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൾ നേരത്ത് മയക്കം 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്തു. മികച്ച പ്രതികരണം നേടിയ ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ 27-ാമത് എഡിഷനിൽ ഓഡിയൻസ് പോൾ അവാർഡ് നേടി. ചിത്രത്തിൻറെ സെൻസറിങ് ഇപ്പോൾ പൂർത്തിയായി.  ‘ക്ലീൻ യു’ സർട്ടിഫിക്കറ്റുമായി മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ഉടൻ പ്രദർശനത്തിന് എത്തും. ഇന്നലെ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.

ഡിസംബർ 12 ന് വൈകുന്നേരം 3:30 ന് ടാഗോർ തിയേറ്ററിലും ഡിസംബർ 13 ന് ഉച്ചയ്ക്ക് എരിപ്ലെക്സ് ഓഡി 01 ലും ഡിസംബർ 14 ന് രാവിലെ 9:30 ന് അജന്ത തിയേറ്ററിലും ചിത്രം പ്രദർശിപ്പിച്ചു. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

മമ്മൂട്ടിയുടെ ഹോം ബാനറായ മമ്മൂട്ടി കമ്പനി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രമ്യ പാണ്ഡ്യൻ, അശോകൻ, രാജേഷ് ശർമ്മ എന്നിവർ അഭിനയിക്കുന്നു. നൻപകൽ നേരത്ത് മയക്കം കൂടാതെ കുഞ്ചാക്കോ ബോബൻ-മഹേഷ് നാരായണൻ കൂട്ടുകെട്ടിലെ അരിപ്പ് എന്ന ചിത്രവും ഐഎഫ്എഫ്കെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പന്ത്രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


 

Share this story