സർപ്രൈസ് ഒളിപ്പിച്ച് നമിത പ്രമോദ്

namitha
താരത്തിന്റെ വിവാഹം ആണോന്ന് സുഹൃത്ത്

സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മികച്ച കഥാപാത്രങ്ങളെയാണ് നടി നമിത പ്രമോദ് മലയാളികൾക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ ചെറിയ വലിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നമിത പങ്കുവച്ച പുതിയ ഇൻസ്റ്റാ​ഗ്രാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

താരത്തിന്റെ വിവാഹം ആണോന്ന് സുഹൃത്ത് ചോദിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. രണ്ട് ദിവസം മുൻപ് തന്റെ അച്ഛനും അമ്മയ്ക്കും ഉള്ള ഫോട്ടോ പങ്കുവച്ച് കൂടുതൽ അപ്ഡേറ്റുകൾ ഉടൻ വരുമെന്ന് പറഞ്ഞ് നമിത ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ താൻ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നുവെന്ന് നമിത പറയുന്നു. താൻ വിവാഹിതയാകാൻ പോകുന്നോ ഇല്ലയോ എന്ന കാര്യം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അറിയാനാകും എന്നാണ് നമിത വീഡിയോയിൽ പറയുന്നത്.

 

Share this story